Posts

ഹൈദരാബാദ് ദിനം 2

Image
24 01 2022 ഹൈദരാബാദ് യാത്ര രണ്ടാം ദിനം രാവിലെ എഴുന്നേറ്റ് റെഡി ആയി 8 ആയപ്പോഴേക്കും എല്ലാവരും.. ഉഷാർ..  നോക്കുമ്പോൾ ആ തെരുവിൽ പല തരം വീടുകൾ 🏠🏡🏘️ ഉണ്ട്.. താമസ യോഗ്യമായി ഏറെക്കുറെ സൗകര്യങ്ങൾ എല്ലാം ഉണ്ട് അകത്ത്.. ഷൂട്ട് ന് 📷 ആവശ്യമുള്ളപ്പോൾ അങ്ങനെ മാറ്റുന്നു. കൊള്ളാം.. ലോഡ്ജിങ് സൗകര്യങ്ങൾ, ഷൂട്ടിങ് സൗകര്യങ്ങൾ ഒരു കുട⛱️ക്കീഴിൽ..  രാവിലെ താര യിൽ ആണ് ഭക്ഷണം അത്രെ..  താര.. പഞ്ചാബി ഹോസ്സ് സിനിമയിൽ സോണിയയെ കാത്തിരുന്ന പോലെ ആയില്ല കാര്യങ്ങൾ.. വാഹനം വന്നു.. താര യിലെത്തി.. ബഫെ ആണ്. അടിപൊളി തന്നെ.. ദോശകൾ🧃☕🍪🧆🥙🥪, ഓംലെറ്റ് എന്നിവ ലൈവ് അടക്കം ഗംഭീര പ്രാതൽ.. രാത്രിയിലെ വിഷമം മാറി. അവിടെ റിസപ്ഷൻ ൽ അന്ന് രാവിലെ എത്തിയവരുടെ തിരക്ക്.. അതിനിടെ ഞങ്ങൾക്കുള്ള ടാഗ്  കൈപ്പറ്റി. എല്ലാവരുടെ കൈയിലും കെട്ടി. ഇന്നത്തെക്കുള്ള പാസ് ആണത്. അവിടെ നിന്നും ബസ് 🚌കയറി യുറീക്ക യിൽ എത്തി. അതാണ് തുടങ്ങുന്ന സ്ഥലത്തിന് പേര്.. ഇറങ്ങിയ ഉടനെ അവിടെ ചെറിയ മെഗാഫോൻ 📣📣 (പീതാംബരൻ സർ.. ബോംബ്.. പോലെ അത്ര ഭീകരമല്ല) പിടിച്ചവരും അല്ലാത്തവരും ആയ സ്റ്റാഫ് നമ്മളെ ഒരു പോയിന്റ് ലേക്ക് നയിക്കുന്നു. ഇംഗ്ലീഷ് അത്ര വശം പോര അവിടെ.. എന്നാലും ഒപ

ഹൈദരാബാദ് ദിനം 1

Image
23 01 2022 19 01 2022 ന് രാവിലെ ആരംഭിച്ച ഹൈദരാബാദ് പര്യടനം പൂർത്തിയായിരിക്കുന്നു. ഏറെ നാളത്തെ പ്ലാൻ ആയിരുന്നു ഈ യാത്ര. ബിന്ദുവും ബോബിയും ലഡാക്കിലെ ട്രെക്കിംഗ് കഴിഞ്ഞുള്ള വരവിനോട് ചേർത്താണ് ഇത് ആലോചന തുടങ്ങിയത്. അവർ ഈ പ്ലാനിൽ ഉറച്ചു നിന്നതോടെ ഞങ്ങളും ടിക്കറ്റ് ബുക്ക് ചെയ്തു. പ്രവീണും ആഭയും അവന്തു മോളും കൂടി ചേർന്നു. കോവിഡ് 19 ന്റെ മൂന്നാം തരംഗവും ഒമൈക്രോൻ ഭീഷണിയും കൂടി വന്നപ്പോൾ വേണോ വേണ്ടയോ എന്ന ചിന്ത വല്ലാതെ വന്നു. ഗംഗയുടെ ചില പരീക്ഷകൾ ഇതോടനുബന്ധിച്ച് മാറ്റിയപ്പോൾ അവൾക്കും വരണം എന്നായി. എന്തിനേറെ പറയുന്നു.. പോകാൻ തന്നെ തീരുമാനിച്ചു.. കേരളത്തിലെ കോവിഡ് കേസുകൾ അഞ്ചായിരത്തിൽ നിന്നും പതിനായിരം ആയി കൂടിയതും അവിടന്ന് ഉള്ള പോക്കും അല്പം ആശയക്കുഴപ്പം ഉണ്ടാക്കി. ഹൈദരാബാദ് ൽ വിളിച്ചു അന്വേഷിച്ചപ്പോൾ അവിടെ പ്രശ്നം ഇല്ലെന്ന് രാഘവേന്ദ്ര ജിയുടെ ഉറപ്പ്.. ഇൻഡിഗോ വിമാനത്തിൽ മുംബൈ വഴി രാത്രി എട്ട് മണിയോടെ ഹൈദരാബാദ് എത്തി. മുംബൈയുടെ ഇരട്ട മുഖം ഏറ്റവും നന്നായി കാണുന്നത് വിമാനം ഇറങ്ങുമ്പോൾ ആണ്. അംബരചുംബികളായ  ഫ്ലാറ്റുകൾ നിര നിരയായി അടുക്കി വെച്ചിരിക്കുന്ന കാഴ്ച.. കുട്ടികളുടെ ബിൽഡിങ് ബ്ലോക്കുകൾ പോലെ തോന്നി