ഹൈദരാബാദ് ദിനം 2

24 01 2022

ഹൈദരാബാദ് യാത്ര രണ്ടാം ദിനം

രാവിലെ എഴുന്നേറ്റ് റെഡി ആയി 8 ആയപ്പോഴേക്കും എല്ലാവരും..
ഉഷാർ.. 
നോക്കുമ്പോൾ ആ തെരുവിൽ പല തരം വീടുകൾ 🏠🏡🏘️ ഉണ്ട്.. താമസ യോഗ്യമായി ഏറെക്കുറെ സൗകര്യങ്ങൾ എല്ലാം ഉണ്ട് അകത്ത്.. ഷൂട്ട് ന് 📷 ആവശ്യമുള്ളപ്പോൾ അങ്ങനെ മാറ്റുന്നു. കൊള്ളാം.. ലോഡ്ജിങ് സൗകര്യങ്ങൾ, ഷൂട്ടിങ് സൗകര്യങ്ങൾ ഒരു കുട⛱️ക്കീഴിൽ.. 

രാവിലെ താര യിൽ ആണ് ഭക്ഷണം അത്രെ.. 
താര.. പഞ്ചാബി ഹോസ്സ് സിനിമയിൽ സോണിയയെ കാത്തിരുന്ന പോലെ ആയില്ല കാര്യങ്ങൾ..
വാഹനം വന്നു.. താര യിലെത്തി..
ബഫെ ആണ്. അടിപൊളി തന്നെ.. ദോശകൾ🧃☕🍪🧆🥙🥪, ഓംലെറ്റ് എന്നിവ ലൈവ് അടക്കം ഗംഭീര പ്രാതൽ.. രാത്രിയിലെ വിഷമം മാറി.

അവിടെ റിസപ്ഷൻ ൽ അന്ന് രാവിലെ എത്തിയവരുടെ തിരക്ക്.. അതിനിടെ ഞങ്ങൾക്കുള്ള ടാഗ്  കൈപ്പറ്റി. എല്ലാവരുടെ കൈയിലും കെട്ടി. ഇന്നത്തെക്കുള്ള പാസ് ആണത്.

അവിടെ നിന്നും ബസ് 🚌കയറി യുറീക്ക യിൽ എത്തി. അതാണ് തുടങ്ങുന്ന സ്ഥലത്തിന് പേര്.. ഇറങ്ങിയ ഉടനെ അവിടെ ചെറിയ മെഗാഫോൻ 📣📣 (പീതാംബരൻ സർ.. ബോംബ്.. പോലെ അത്ര ഭീകരമല്ല) പിടിച്ചവരും അല്ലാത്തവരും ആയ സ്റ്റാഫ് നമ്മളെ ഒരു പോയിന്റ് ലേക്ക് നയിക്കുന്നു.
ഇംഗ്ലീഷ് അത്ര വശം പോര അവിടെ.. എന്നാലും ഒപ്പിക്കാം തമിഴ്, ഇംഗ്ലീഷ്, ഹിന്ദി അവിയൽ ഉണ്ടെങ്കിൽ..

കൃത്യം 9.30 ആയപ്പോൾ തെലുഗു സ്വാഗത ഗാനത്തോടെ കർട്ടൻ  താഴുന്നു.. ദ്വാരപാലകർ 💂‍♀💂 മാറുന്നു.. ബാഹുബലി സ്റ്റൈലിൽ വാതിൽ തുറന്ന് താഴെ വീണ് ചവിട്ടുപാത ആയി മാറുന്നു .. നർത്തകർ 🕺💃👯 വരുന്നു..

കൊച്ചു നൃത്തം.. ശേഷം മറ്റൊരു സ്ഥലത്തേക്ക് നയിക്കപ്പെട്ട ഞങ്ങൾക്ക് മുമ്പിൽ മറ്റൊരു കൊച്ചു നൃത്തം.. അല്പം കൂടി മനസ്സറിഞ്ഞ് ഉള്ള നൃത്തം.. പിന്നീട് ഒരു ഹിന്ദി ഗായക 🎹🎻🎤 സംഘം.. അവരുടെ പാട്ടിനൊപ്പം നൃത്തം വെക്കാൻ ഞങ്ങൾ അതിഥികൾക്കും ക്ഷണം.. ഗംഗ അവന്തു വിനെ കൂട്ടി അവസരം മുതലാക്കി..

ഉദ്ദേശ്യം വ്യക്തമാക്കുക ആയിരുന്നു അവർ.. ഇന്ന് മുഴുവൻ ആഘോഷം ആണ് .. അതിനുള്ള ഒരു മൂഡ് സെറ്റിങ്..

തുടർന്ന് പുറത്തിറങ്ങുമ്പോൾ മുമ്പിൽ 2 - 3 ചുവന്ന ബസ്സുകൾ.. ഒന്നിനും നമ്പർ പ്ളേറ്റ് ഇല്ല. കൃത്യം ക്യൂ നിന്ന് തന്നെ കയറണം.. തിരക്ക് നന്നേ കുറവ്.
കയറിയ ബസ്സിൽ ഒരു ഗൈഡ് ഉണ്ട്.. വെങ്കിടേഷ്.. നമ്മടെ വി എസ് സഖാവിനെപ്പോലെ നീട്ടിയും കുറുക്കിയും ഉള്ള സംസാരം.. അത്യാവശ്യം തമാശകൾ ഒപ്പിക്കുന്നു..
ഓരോ കാഴ്ചകളും സംബന്ധിച്ച വിവരണങ്ങൾ..

പുറത്ത് മൈസൂർ കൊട്ടാരം.. അകത്ത് മുഗൾ കൊട്ടാരം, ജയിലുകൾ, എയർപോർട്ട് തുടങ്ങിയ സെറ്റുകൾ..
ഏത് ഒറിജിനൽ, ഏത് മായ എന്നറിയാതെ ചാരി നിന്നാൽ.ചിലപ്പോ പണി കിട്ടും..

ഓരോ സ്ഥലത്തും നടന്ന ഷൂട്ടുകൾ ഒക്കെ പറയുന്നുണ്ട്..

ബാഹുബലി യിലേക്ക് പിന്നീട്... അവിടെ ഇറക്കി വിട്ടു.. ആ സെറ്റ് അങ്ങനെ തന്നെ നിലനിർത്തിയിരിക്കുന്നു. ബൽവാൽ ദേവന്റെ ആളെ വെട്ടുന്ന രഥവും ഒരു അമ്പ് എയ്യുന്ന സമയത്ത് പലതായി എയ്യുന്നതും ശിവകാമിയുടെ സിംഹാസനവും കോട്ടയും ഒക്കെ ഓർമ്മകൾ ഉണർത്തി.

 എല്ലാ ഇടത്തും കുട്ടികൾക്ക് കളിക്കാൻ ഉള്ള ഇടങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം 💧 ശൗചാലയം 🚽ഒക്കെ എല്ലാ ഇടത്തും ... കൊള്ളാം..

ബസ് ബോഡിങ് പോയിന്റ് ലേക്കുള്ള സൂചനാ ➡️⬆️ ഫലകങ്ങൾ എല്ലായിടത്തും ഉണ്ട്. അടുത്ത ബസ് പിടിച്ചാൽ ചൈന, ജപ്പാൻ പോലെ ഒക്കെ തോന്നിക്കുന്ന ചില സെറ്റുകൾ.. അവിടെ നിന്നും അല്പം ചില ഫോട്ടോകൾ.. 

അതിനിടെ ഷൂട്ടിംഗ് നടക്കുന്നു.. ദയവായി 🙏 വരല്ലേ.. ന്ന് ഒരാൾ പറഞ്ഞപ്പോൾ അഴകിയ രാവണൻ, ഒരു ഹലാൽ ലവ് സ്റ്റോറി ഒക്കെ ഓർത്തു.


വ്രജേഷ് ഡോക്ടർ ക്കുള്ള വീഡിയോ പിടുത്തം.. പഴയ ഡാർജിലിംഗ് ഓർമകളോടെ ചാടുന്ന ഒരു പിക്‌..

ബിന്ദുവിനും ബോബിക്കും ക്ഷീണം വന്നു തുടങ്ങി..

അടുത്ത ബസ് ഭക്ഷണം കിട്ടുന്ന സ്ഥലത്തേക്ക് ആവുമെന്നാണ് കരുതിയത്. തെറ്റി. പിന്നീട് ചില പൂന്തോട്ടങ്ങൾ, പക്ഷികൾ 🦆🦅🦉, ചിത്രശലഭങ്ങൾ 🦋 എന്നിവയുടെ പാർക്ക്, ബോൺസായ് പാർക്ക്.. അങ്ങനെ അങ്ങനെ.. വിശന്നത് കൊണ്ട് ആർക്കും ശരിക്കും ഒന്നും കാണുന്നുണ്ടായിരുന്നില്ല..

അവസാനം തളർന്ന് അവശരായി സംഗമം എന്ന റെസ്റ്റോറന്റ് ൽ ഏർപ്പാട് ചെയ്ത ബഫെ ലഞ്ച് ... 😋 പൊളിച്ചു..

പിന്നീട്‌ മൂവീ മാജിക് ഷോ.. ഫിലിം എടുക്കുന്നത്, ശബ്ദം നൽകുന്നത് തുടങ്ങി രസകരമായ ഷോകൾ..

ഏറെ ഇഷ്ടം തോന്നിയത് ഓപ്പൺ തീയേറ്ററിൽ ഉള്ള സ്റ്റണ്ട് സീനുകളും ബോംബ് സീനുകളും ആയിരുന്നു.. 👊🤜 പിള്ളേർ അത് പൊളിച്ചു..

അവസാനം ഉള്ള വിന്റർ കൾച്ചറൽ ഷോ, കാർണിവൽ ഒക്കെ ആയപ്പോഴേക്കും എല്ലാവരും ഒരു വഴി...

താര യിലെ രാത്രി ഭക്ഷണം കഴിഞ്ഞ് ഒറ്റ ഉറക്കം 😴😴😴 ശാന്തിനികേതൻ ൽ....

1,666 ചതുരശ്ര കിലോമീറ്ററോളം ഉള്ള ലോകത്തിലെ ഏറ്റവും വലിയ ഫിലിം സിറ്റി എന്ന പേരിൽ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടമുള്ള രാമോജി ഫിലിം സിറ്റി...

ഒരിക്കലെങ്കിലും കാണണം...

Comments